ശബരിമല ദര്‍ശനം: തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം മൂന്ന് കേന്ദ്രങ്ങളില്‍

ശബരിമല ദര്‍ശനം: തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം മൂന്ന് കേന്ദ്രങ്ങളില്‍

പത്തനംതിട്ട: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാതെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം മൂന്നിടങ്ങളില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമുള്ളത്.

ആധാര്‍ കാര്‍ഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാല്‍ ഫോട്ടോ ഉള്‍പ്പടെ എടുത്ത് വെര്‍ച്ച്‌വല്‍ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക. പുല്ലുമേട് വഴി വരുന്ന തീര്‍ത്ഥാടകര്‍ക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയും. നിലവില്‍ ദിനം പ്രതി 70,000 പേര്‍ക്കാണ് വെര്‍ച്ച്‌വല്‍ ക്യൂ ബുക്കിങ് നല്‍കുന്നത്. കൂടാതെ തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താനാകും.

TAGS : SABARIMALA
SUMMARY : Sabarimala Darshan: Real time online booking facility at three centres

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *