ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കും; പത്തനംതിട്ട ജില്ലാ കളക്ടര്‍

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കും; പത്തനംതിട്ട ജില്ലാ കളക്ടര്‍

പത്തനംതിട്ട: ഈ വർഷത്തെ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി. ശബരിമലതീർത്ഥാടനം സംബന്ധിച്ച്‌ ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ആവശ്യമായ ഇടങ്ങളില്‍ കുടിവെള്ളം, ശൗചാലയ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. തീർത്ഥാടനപാതയില്‍ ആവശ്യമായ സൈൻ ബോർഡുകള്‍ സ്ഥാപിക്കുന്നതിന് മോട്ടോർവാഹനവകുപ്പ് നേതൃത്വം നല്‍കും. ഹോട്ടലുകളില്‍ വിലവിവരപട്ടിക പ്രദർശിപ്പിക്കാനും അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് ഉത്തരവാദിത്തം.

തീർത്ഥാടന വഴികളില്‍ രാത്രിസമയത്ത് വെളിച്ചം ഉറപ്പാക്കാൻ കെ എസ് ഇ ബി സൗകര്യമൊരുക്കണം. വിവിധ വകുപ്പുകള്‍ ശബരിമലതീര്‍ത്ഥാടന കാലത്ത് സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംബന്ധച്ചും യോഗം ചർച്ച ചെയ്തു. പാതകളിലെ അറ്റകുറ്റപണി, കാട് വെട്ടിത്തെളിക്കല്‍, മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുമാരാമത്ത് വകുപ്പിന് യോഗം നിർദ്ദേശം നല്‍കി.

തീർത്ഥാടക പാതയിലും, ഇടത്താവളങ്ങളിലും ഭക്ഷ്യസാധനങ്ങളുടെ വില നിശ്ചയിച്ച്‌ ഏകീകരിച്ച്‌ വിവരം പത്രമാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും അറിയിക്കും. മുക്കുഴി, സത്രം, പുല്ലുമേട് എന്നീ ഇടത്താവളങ്ങളില്‍ 24 മണിക്കൂർ മെഡിക്കല്‍ ക്യാമ്ബുകള്‍ ,വണ്ടിപ്പെരിയാർ, കുമളി, പീരുമേട് എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍ മുഴുവൻസമയ മെഡിക്കല്‍ ഓഫീസറുടെ സേവനം,പീരുമേട് താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും വിഷബാധയ്ക്കുള്ള മരുന്നുകളുടെ ലഭ്യത എന്നിവ ജില്ലാ മെഡിക്കല്‍ഓഫീസർ ഉറപ്പാക്കും.

TAGS : SABARIMALA | KERALA
SUMMARY : Sabarimala will ensure necessary facilities for pilgrims; Pathanamthitta District Collector

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *