സബര്‍മതി എക്‌സ്പ്രസ് ട്രെയിൻ പാറയിലിടിച്ച്‌ പാളം തെറ്റി; നിരവധി ട്രെയിനുകള്‍ വൈകി

സബര്‍മതി എക്‌സ്പ്രസ് ട്രെയിൻ പാറയിലിടിച്ച്‌ പാളം തെറ്റി; നിരവധി ട്രെയിനുകള്‍ വൈകി

ഉത്തർപ്രദേശില്‍ ട്രെയിൻ പാളംതെറ്റി. സബർമതി എക്‌സ്പ്രസിന്റെ 20 ബോഗികളാണ് കാണ്‍പൂർ-ഭീംസെൻ സ്റ്റേഷനുകള്‍ക്കിടയില്‍ അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.  ഇന്നു പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. ഝാൻസിയിലേക്കു പുറപ്പെട്ട ട്രെയിൻ കാണ്‍പൂർ റെയില്‍വേ സ്റ്റേഷനു തൊട്ടടുത്താണ് സബർമതി എക്‌സ്പ്രസ് 19168 ട്രെയിൻ പാളംതെറ്റിയത്.

വാരാണസി-അഹ്മദാബാദ് ട്രെയിനാണിത്. പോലീസും ഫയർഫോഴ്‌സ് സംഘവും ആംബുലൻസുകളുമെത്തി യാത്രക്കാരെ മാറ്റി. യാത്രക്കാരെ ബസില്‍ കയറ്റി അടുത്ത സ്റ്റേഷനിലെത്തിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് സ്‌പെഷല്‍ ട്രെയിനില്‍ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പാറക്കല്ല് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ട്രെയിൻ ജീവനക്കാർ നല്‍കുന്ന വിവരം. സംഭവത്തില്‍ ഇന്ത്യൻ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS : UTHERPRADHESH | TRAIN
SUMMARY : Sabarmati Express derails after hitting rock; Many trains are delayed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *