സാബുവിന്‍റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക് സസ്പെൻഷൻ

സാബുവിന്‍റെ ആത്മഹത്യ; മൂന്ന് ജീവനക്കാര്‍ക്ക് സസ്പെൻഷൻ

ഇടുക്കി: കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയില്‍ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്പെൻഡ്‌ ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കട്ടപ്പന റൂറല്‍ ഡവലപ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുമ്പിൽ കഴിഞ്ഞ 20നാണു പള്ളിക്കവല മുളങ്ങാശേരില്‍ സാബു ജീവനൊടുക്കിയത്. ഭാര്യയുടെ ചികിത്സാ ആവശ്യത്തിന് നിക്ഷേപത്തുക ചോദിച്ചപ്പോള്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. ബാങ്കിന് സമീപത്തെ ചവിട്ടുപടിക്ക് സമീപമുള്ള ഹാന്‍ഡ് റെയിലില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

TAGS : LATEST NEWS
SUMMARY : Sabu’s suicide; Suspension of three employees

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *