നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ പ്രവർത്തനത്തിന് സുരക്ഷ കമ്മീഷണറുടെ അനുമതി

നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ പ്രവർത്തനത്തിന് സുരക്ഷ കമ്മീഷണറുടെ അനുമതി

ബെംഗളൂരു: നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ പ്രവർത്തനത്തിന് സുരക്ഷ കമ്മീഷണറുടെ അനുമതി. ഒക്ടോബർ മൂന്നിനായിരുന്നു ലൈനിൽ സുരക്ഷ പരിശോധന പൂർത്തിയാക്കിയത്. സുരക്ഷ കമ്മീഷണറുടെ അനുമതി ലഭിച്ചതോടെ ഒക്ടോബറിൽ തന്നെ പാത വാണിജ്യപ്രവർത്തനങ്ങൾക്കായി തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.

മെട്രോ റെയിൽവേ സേഫ്റ്റി (സതേൺ സർക്കിൾ) കമ്മീഷണർ എ. എം. ചൗധരി, ഡെപ്യൂട്ടി നിതീഷ് കുമാർ രഞ്ജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലൈനിൽ പരിശോധന നടന്നത്. ബിഎംആർസിഎൽ സിവിൽ, റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ്, ട്രാക്ഷൻ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തിരുന്നു. 25 കിലോമീറ്റർ വേഗതയിൽ ട്രെയിനുകളുടെ പരീക്ഷണയോട്ടം കഴിഞ്ഞമാസം നടത്തിയിരുന്നു.

മഞ്ജുനാഥ് നഗർ, ചിക്കബിദരക്കല്ല്, മാധവാര എന്നിവിടങ്ങളിലെ മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് നമ്മ മെട്രോയുടെ ഗ്രീൻ ലൈൻ. നഗരത്തിലെ പ്രധാന പ്രദർശന കേന്ദ്രമായ തുമകുരു റോഡിലെ ബെംഗളൂരു ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ എത്താൻ പാത സഹായിക്കും. തിരക്കേറിയ തുമകുരു റോഡിലെ ഗതാഗതം ലഘൂകരിക്കാൻ പാത സഹായിക്കും. പുതിയ റൂട്ട് തുറക്കുന്നതോടെ ബെംഗളൂരു മെട്രോയുടെ ദൈർഘ്യം 76.95 കിലോമീറ്ററായി വികസിപ്പിക്കും.

TAGS: BENGALURU | NAMMA METRO
SUMMARY: Safety commisionar nod for Nagasandra- Madhawara metro

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *