മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പരിശോധിക്കും; 13 വര്‍ഷത്തിന് ശേഷം കേന്ദ്ര ജല കമ്മീഷന്റെ അനുമതി

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പരിശോധിക്കും; 13 വര്‍ഷത്തിന് ശേഷം കേന്ദ്ര ജല കമ്മീഷന്റെ അനുമതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാ പരിശോധന നടത്തുന്നതിന് കേന്ദ്ര ജല കമ്മീഷന്‍ അനുമതി നല്‍കി. നിലവില്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് ജല കമ്മീഷന്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്. 12മാസത്തിനുള്ളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 2011 ന് ശേഷം ആദ്യമായാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുന്നത്.

മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കേന്ദ്ര ജല കമ്മീഷന്‍ സുരക്ഷകാര്യത്തില്‍ പരിശോധനയ്ക്ക് കേരളത്തിന് അനുമതി നല്‍കിയത്. മുല്ലപ്പെരിയാറിലെ ജലവിതാനത്തെ സംബന്ധിച്ച ജല കമ്മീഷന്റ വാദങ്ങള്‍ തുടരുന്നതിനിടയിലും, കേരളത്തിലെ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യങ്ങള്‍ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഈ അവശ്യവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല എന്നിവിടങ്ങളിലെ ദുരന്തങ്ങള്‍ കേന്ദ്ര ജല കമ്മീഷന്റെ തീരുമാനത്തിന് കാരണമായിട്ടുണ്ടാകാമെന്നും നിഗമനങ്ങളുണ്ട്.
<BR>
TAGS : MULLAPERIYAR
SUMMARY : Safety of Mullaperiyar Dam to be checked. Approval of Central Water Commission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *