ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ നടപടികൾ പുനക്രമീകരിക്കും

ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ നടപടികൾ പുനക്രമീകരിക്കും

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ നടപടി ക്രമങ്ങൾ പുനക്രമീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. വിമാനത്താവളത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കും അവരുടെ അടുത്ത സുഹൃത്തുക്കൾക്കും ഇതുവരെ നൽകിയിരുന്നു പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷ ക്രമീകരണങ്ങൾ തടയാൻ തീരുമാനിച്ചതായി കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു.

ഐപിഎസ് ഓഫീസറുടെ മകളും കന്നഡ നടിയുമായ രന്യ റാവു സ്വർണക്കടത്ത് കേസിൽ പിടിയിലായതിന് പിന്നാലെയാണ് നടപടി. ശരീരത്തിൽ ഒളിപ്പിച്ച 12 കോടിയോളം രൂപയുടെ സ്വർണക്കട്ടികളുമായി ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് രന്യ ഡിആർഐയുടെ പിടിയിലാകുന്നത്. ഉദ്യോഗസ്ഥർക്ക് അനുവദിച്ചിരുന്ന പ്രോട്ടോക്കോൾ ദുരുപയോഗം ചെയ്ത് രന്യ നിരവധി തവണ സ്വർണക്കടത്ത് നടത്തിയതായി ഡിആർഐ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പ്രോട്ടോക്കോൾ നടപടിക്രമങ്ങൾ കർശനമാക്കാൻ ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ജി.പരമേശ്വര അറിയിച്ചു.

TAGS: BENGALURU
SUMMARY: Ranya Rao case effect, No security protocol for bureaucrats’ family at Bengaluru airport anymore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *