സാം പിത്രോദയെ വീണ്ടും ഇന്ത്യൻ ഓവർസീസ് കോൺ​ഗ്രസ് ചെയർമാനായി നിയമിച്ചു

സാം പിത്രോദയെ വീണ്ടും ഇന്ത്യൻ ഓവർസീസ് കോൺ​ഗ്രസ് ചെയർമാനായി നിയമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി സാം പിത്രോദയെ കോണ്‍ഗ്രസ് വീണ്ടും നിയമിച്ചു. പിന്തുടര്‍ച്ച സ്വത്ത് വിവാദം, ഇന്ത്യക്കാരുടെ വൈവിധ്യം ഉന്നയിച്ചുള്ള പിത്രോദയുടെ പരാമര്‍ശം എന്നിവ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കിയിരുന്നു. പരാമര്‍ശങ്ങള്‍ വിവാദമായതോടെ കഴിഞ്ഞ മാസം മെയ് എട്ടിനാണ് പിത്രോദ ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാൻ സ്ഥാനം രാജിവെച്ചത്.

ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ളവർ ചൈനക്കാരെയും തെക്കുഭാഗത്തുള്ളവർ ആഫ്രിക്കക്കാരെയും പോലെയാണെന്നുമുള്ള പിത്രോദയുടെ പരാമർശം വലിയ വിവാദമായിരുന്നു. പടിഞ്ഞാറുള്ളവർ അറബികളെ പോലെയും വടക്കുള്ളവർ യൂറോപ്പുകാരെപോലെ ആണെന്നും പിത്രോദ പറഞ്ഞിരുന്നു.

ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പിത്രോദയുടെ വിവാദ പരാമർശം. വൈവിധ്യങ്ങളുണ്ടെങ്കിലും രാജ്യത്തെ ജനങ്ങൾ‌ ഒറ്റക്കെട്ടാണെന്നും ജനാധിപത്യത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും പിത്രോദ പറഞ്ഞിരുന്നു. എന്നാൽ പരാമർശം വിവാദമായതോടെ പിത്രോദ രാജി വയ്ക്കുകയായിരുന്നു.

സാം പിത്രോദയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ അംഗീകരിക്കുകയും ചെയ്തിരുന്നു. ലോക്ഭ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ കഴിഞ്ഞ് ഇന്ത്യ സഖ്യം മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണിപ്പോള്‍ സാം പിത്രോദയെ വീണ്ടും ഇന്ത്യൻ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്.
<BR>
TAGS : SAM PITRODA | CONGRESS,
SUMMARY : Sam Pitroda was again appointed as the Chairman of the Indian Overseas Congress

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *