സമസ്ത സ്ഥാപക ദിനം ആചരിച്ചു

സമസ്ത സ്ഥാപക ദിനം ആചരിച്ചു

ബെംഗളൂരു: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 98ാം സ്ഥാപിത വാർഷികം ബെംഗളൂരുവില്‍ ആചരിച്ചു. മാരിബ് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അൽ മദ്റസത്തുൽ ബദ്‌രിയയിൽ വെച്ച് രണ്ട് ഘട്ടങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് മാരിബ് ജനറൽ സെക്രട്ടറി വികെ അബ്ദുൾ നാസിർ ഹാജി പതാക ഉയർത്തലോടെ പരിപാടികൾക്ക് തുടക്കമായി.

വൈകിട്ട് ആറു മണിക്ക് വിദ്യാർഥികളുടെ ഗ്രാന്റ് അസംബ്ലി, മെഗാ ക്വിസ്, സത്യ പ്രതിജ്ഞ എന്നീ പരിപാടികള്‍ നടന്നു. മദ്രസ സദർ മുഅല്ലിം അബ്ദുൾ സമദ് വാഫി സ്വാഗതവും ഫൈസൽ തലശ്ശേരി നന്ദിയും പറഞ്ഞു. മഹ്മൂദ് വികെ, കെടി മുസ്തഫ, മദ്രസ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
<BR>
TAGS : SAMASTHA
SUMMARY : Samasta Founder’s Day was observed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *