സാന്ദ്ര തോമസിൻ്റെ പരാതി; സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനെതിരെ കേസ്

സാന്ദ്ര തോമസിൻ്റെ പരാതി; സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനെതിരെ കേസ്

കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിൻ്റെ പരാതിയില്‍ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനെതിരെ കേസ്. എറണാകുളം സെൻട്രല്‍ പോലീസാണ് കേസെടുത്തത്. സിനിമയില്‍ നിന്ന് മാറ്റി നിർത്തിയെന്നും പൊതുമധ്യത്തില്‍ ഭീഷണിപ്പെടുത്തി എന്നാണ് സാന്ദ്രയുടെ പരാതി. നിർമാതാവ് ആന്‍റോ ജോസഫാണ് രണ്ടാം പ്രതി.

ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി ഉണ്ണികൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തുവെന്നും സിനിമയില്‍ നിന്ന് തന്നെ മാറ്റി നിർത്തിയെന്നും സാന്ദ്രയുടെ പരാതിയിലുണ്ട്. സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എറണാകുളം സെൻട്രല്‍ പോലീസ് കേസെടുത്തത്.

ബി ഉണ്ണികൃഷ്ണൻ തൊഴില്‍ മേഖലയില്‍ നിന്നും തന്നെ മാറ്റി നിർത്തി. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു, തൊഴില്‍ സ്വാതന്ത്രത്തിന് തടസം നിന്നു തുടങ്ങിയ കാര്യങ്ങളും പരാതിയിലുണ്ട്. സംഘടനയില്‍ വെച്ച്‌ നടന്ന യോഗത്തില്‍ തന്നെ അപമാനിച്ചുവെന്നും പരാതിയിലുണ്ട്.

നേരത്തെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ പുറത്താക്കല്‍ നടപടി കോടതി നിലവില്‍ സ്റ്റേ ചെയ്തിരിക്കുകയാണ്.

TAGS : SANDRA THOMAS
SUMMARY : Complaint by Sandra Thomas; Director B. Case against Unnikrishnan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *