ബെംഗളൂരു: സമന്വയ എജ്യുക്കേഷണല്‍ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ ഓണാഘോഷം ഒക്ടോബര്‍ 6 ന് ഷെട്ടി ഹള്ളി ഡി.ആര്‍.എല്‍.എസ്. പാലസില്‍ വിവിധ കലാപരിപാടികളോടെ നടക്കും. അമ്മ ഓര്‍ക്കസ്ട്രയുടെ പാട്ടുകളും സ്‌കിറ്റുകളും, ഒരു ചിരി ബംബര്‍ ചിരി ഫെയിം ഷാജി, വിനോദിന്റെ കോമഡി ഷോ മേഘനാ സുമേഷിന്റെ പാട്ടുകള്‍ എന്നിവയും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. എല്ലാവര്‍ക്കും പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
<BR>
TAGS : ONAM-2024,

Posted inASSOCIATION NEWS
