സമന്വയ ഓണാഘോഷം ഇന്ന്

സമന്വയ ഓണാഘോഷം ഇന്ന്

ബെംഗളൂരു: സമന്വയ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ ഓണാഘോഷം ഇന്ന് രാവിലെ 9 മുതല്‍ ഷെട്ടിഹള്ളിഡി.ആര്‍.എല്‍.എസ് നടക്കും. കേന്ദ്രമന്ത്രിമാരായ ശോഭ കരന്ദ്ലാജെ, ജോര്‍ജ് കുര്യന്‍, ദാസറഹള്ളി എം.എല്‍.എ മുനിരാജ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ബാലഗോകുലം, മാതൃസമിതി സ്ഥാനീയ സമിതികളുടെ കലാ-സാംസ്‌കാരിക പരിപാടികള്‍, നാട്യാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്ത്യനൃത്യങ്ങള്‍. പൊതുയോഗം, ഓണസദ്യ, എസ്എസ്എല്‍സി- പ്ലസ്ടു വിജയികള്‍ക്ക് അനുമോദനം, വയനാട് പുനരധിവാസത്തിനുള്ള സംഭാവന സേവാഭാരതിക്ക് കൈമാറല്‍, സൂപ്പര്‍ മെഗാ ഷോ, ഫ്‌ലവേഴ്‌സ് ഫൈയിം മേഘന സുമേഷ് അവതരിപ്പിക്കുന്ന ഗാനമേള, ഷാജി വിനോദ് അവതരിപ്പിക്കുന്ന കോമഡി ഷോ. എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9945417440, 8147866884.

<br>
TAGS : ONAM-2024

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *