സഞ്ജയ് അലക്സിന് ‘ഓൾ ഇന്ത്യ ഹെഡ് ഓഫ് സ്പോർട്സ് വെർട്ടിക്കൽ’ കേരള ഘടകത്തിൻ്റെ ചുമതല

സഞ്ജയ് അലക്സിന് ‘ഓൾ ഇന്ത്യ ഹെഡ് ഓഫ് സ്പോർട്സ് വെർട്ടിക്കൽ’ കേരള ഘടകത്തിൻ്റെ ചുമതല

ബെംഗളൂരു: കായിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനും കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക്  (എഐസിസി) കീഴില്‍ പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോണ്‍ഗ്രസ് (എഐപിസി) -സ്പോർട്സ് വിഭാഗം കേരള ഘടകം മേധാവിയായി കോഴിക്കോട് സ്വദേശി സഞ്ജയ് അലക്സിനെ നിയമിച്ചു. എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തിയാണ് നിയമിച്ചത്.

ബെംഗളൂരുവിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന സഞ്ജയ് അലക്സ്‌ ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബെംഗളൂരു സെക്കുലർ ഫോറം സ്ഥാപകാംഗമാണ്.

കേരളത്തിന് പുറമെ ബിഹാർ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും പുതിയ മേധാവികളെ നിയമിച്ചിട്ടുണ്ട്. കർണാടകയിൽ തേജസ് ആർ – നാണ് ചുമതല.

<br>
TAGS : AIPC
SUMMARY : Sanjay Alex to be in charge of Kerala unit of All India Professionals – Sports Section

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *