സഞ്ജീവ് ഖന്ന പുതിയ ചീഫ് ജസ്റ്റിസ്; നവംബർ 11ന് ചുമതലയേൽക്കും

സഞ്ജീവ് ഖന്ന പുതിയ ചീഫ് ജസ്റ്റിസ്; നവംബർ 11ന് ചുമതലയേൽക്കും

ന്യൂഡൽഹി : ജസ്റ്റിസ് സഞ്ജീവ് ഖന്ന രാജ്യത്തിന്റെ 51-ാമത് ചീഫ് ജസ്റ്റിസായി നവംബർ 11ന് ചുമതലയേൽക്കും. സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്‌ജിയായ അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നലെ വിജ്ഞാപനമിറക്കി. നവംബർ 11ന് അദ്ദേഹം ചുമതലയേൽക്കും. 65കാരനായ നിലവിലെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നവംബർ 10ന് വിരമിക്കും. നിലവിൽ സുപ്രീം കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയാണ് സഞ്ജീവ് ഖന്ന.

2022 നവംബർ എട്ടിനാണ് നിലവിലെ ജഡ്ജിയായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. സ്ഥാനമേൽക്കാൻ പോകുന്ന ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 2025 മെയ് 13 വരെയാണ് കാലാവധി. രാഷ്ട്രപതി ദ്രൌപതി മുർമു സുപ്രീം കോടതി പുതിയ ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെ നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര നീതിന്യായ നിയമ മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി അർജുൻ രാം മേഘ്വാൾ സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചു. നിലവിലെ ചീഫ് ജസ്റ്റിസായ ഡിവൈ ചന്ദ്രചൂഡ് അടുത്ത ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയുടെ പേര് ശുപാർശ ചെയ്തിരുന്നു. 2025 മേയ് 13വരെ കാലാവധിയുണ്ടാകും.183 ദിവസം. 2019 ജനുവരിയിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജഡ്‌ജിയാകുന്നത്.

1960 മേയ് 14ന് ഡൽഹിയിലാണ് ജനനം. ഡൽഹി സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി. 1983ൽ അഭിഭാഷകനായി എൻറോൾ ചെയ്‌തു. 2005 ജൂൺ 24ന് ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി. അവിടെ നിന്ന് സ്ഥാനക്കയറ്രത്തിലൂടെ സുപ്രീംകോടതി ജഡ്‌ജി.

ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിയ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ചത്, മദ്യനയക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിച്ചത് ഉൾപ്പെടെ 117ൽപ്പരം വിധിന്യായങ്ങളുടെ ഭാഗമായി. അച്‌ഛൻ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായിരുന്ന ദേവ്‌രാജ് ഖന്ന.
<BR>
TAGS : CHIEF JUSTICE | JUSTICE SANJEEV KHANNA | SUPREME COURT
SUMMARY : Sanjeev Khanna new Chief Justice; Will take charge on November 11

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *