കുറഞ്ഞ ഓവർനിരക്ക്; മലയാളി താരം സഞ്ജു സാംസണ്‌ പിഴയിട്ട് ബിസിസിഐ

കുറഞ്ഞ ഓവർനിരക്ക്; മലയാളി താരം സഞ്ജു സാംസണ്‌ പിഴയിട്ട് ബിസിസിഐ

കുറഞ്ഞ ഓവർ നിരക്കിന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പിഴയിട്ട് ബിസിസിഐ. ​ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന് കുറഞ്ഞ ഓവർ നിരക്കിന്റെ കാര്യത്തിൽ പിഴയിട്ടത്. 24 ലക്ഷമാണ് ക്യാപ്റ്റനെതിരെ പിഴ ചുമത്തിയത്. മത്സരത്തിൽ 58 റൺസിന്റെ തോൽവിയും രാജസ്ഥാൻ ഏറ്റുവാങ്ങിയിരുന്നു. നേരത്തെ ചെന്നൈക്ക് എതിരെയുള്ള മത്സരത്തിൽ ടീമിന്റെ താൽകാലിക ക്യാപ്റ്റനായ റിയാൻ പരാ​ഗിനും കുറഞ്ഞ ഓവർ നിരക്കിന് പിഴ ലഭിച്ചിരുന്നു.

പരാഗിന് 12 ലക്ഷമായിരുന്നു പിഴ. ഇംപാക്‌ട്‌ പ്ലെയർ ഉൾപ്പെടെയുള്ള താരങ്ങൾക്ക്‌ മാച്ച് ഫീയുടെ 25 ശതമാനവും പിഴയുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലാണ് കുറഞ്ഞ ഓവർ നിരക്ക്‌ സംബന്ധിച്ച വ്യക്തമാക്കിയിട്ടുള്ളത്. 218 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19.2 ഓവറിൽ 159ന് പുറത്താവുകയായിരുന്നു. തന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് മത്സരം തങ്ങൾ തോറ്റതെന്ന് സഞ്ജു മത്സര ശേഷം പ്രതികരിച്ചിരുന്നു. ഇതാണ് ടീമിന് കൂടുതൽ വിനയായത്.

TAGS: SPORTS | IPL
SUMMARY: Sanju samson gets fine for low run rate in ipl

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *