ഇംഗ്ലണ്ടിനെതിരായ ട്വന്റി-20; ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ

ഇംഗ്ലണ്ടിനെതിരായ ട്വന്റി-20; ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ

ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ട്വന്റി -20 സ്‌ക്വാഡിൽ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസൺ. ഒന്നാം വിക്കറ്റ് കീപ്പറായാണ് താരം എത്തുന്നത്. സഞ്ജുവിന് പുറമെ മുഹമ്മദ് ഷമിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദിൽ നടന്ന 2023 ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ദേശീയ ടീമിന് വേണ്ടി ഇറങ്ങുന്നത്.

ഓസ്‌ട്രേലിയയിൽ ബോർഡർ ഗവാസ്‌കർ ട്രോഫിക്കുള്ള ടീമിൽ താരം ഇടംപിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരുക്കേറ്റ കാലിൽ സ്വെല്ലിംഗ് ഉണ്ടായതിനാൽ ഒഴിവാക്കുകയായിരുന്നു. സഞ്ജു ടീമിലെത്തിയതോടെ ഋഷഭ് പന്തിന് പുറത്തിരിക്കേണ്ടി വന്നു. ധ്രുവ് ജുറൽ ആണ് രണ്ടാം കീപ്പർ. അക്‌സർ പട്ടേൽ ആണ് ഉപനായകൻ. ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഒരു സെഞ്ചുറിയടക്കം നേടിയ നിതീഷ് കുമാർ റെഡ്ഡിയും സ്‌ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. രമൺദീപ് സിംഗിന് പകരമാണ് നിതീഷ് കുമാർ റെഡ്ഡി ഇടംപിടിച്ചത്.

ഓൾ റൗണ്ടർ ശിവം ദുബെ സ്‌ക്വാഡിൽ ഇടംപിടിച്ചില്ല. അഭിഷേക് ശർമ്മയ്‌ക്ക് പകരം യശസ്വി ജയ്‌സ്വാൾ ആണ് ടോപ്പ് ഓർഡറിൽ ഇടംപിടിച്ചത്. ജനുവരി 22 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.

TAGS: SPORTS | CRICKET
SUMMARY: Sanju samson included in T-20 cricket match against England

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *