കൈവിരലിന് പരുക്ക്; സഞ്ജുവിന് ആറാഴ്ചത്തെ വിശ്രമത്തിന് നിർദേശം

കൈവിരലിന് പരുക്ക്; സഞ്ജുവിന് ആറാഴ്ചത്തെ വിശ്രമത്തിന് നിർദേശം

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ് പരുക്ക്. ഇംഗ്ലണ്ടിനെതിരായ മുംബൈ ട്വന്റി20ക്കിടെയാണ് പരുക്കേറ്റത്. താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റിട്ടുണ്ട്. ജോഫ്ര ആർച്ചറുടെ പന്തു കൊണ്ടാണ് അപകടമുണ്ടായത്. ആറാഴ്ചത്തെ വിശ്രമം വേണമെന്നാണ് വിദഗ്ധ നിർദേശം. ഇതോടെ രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളത്തിനായി കളിക്കാൻ താരത്തിന് ആവില്ല. ഐപിഎൽ ഒരുക്കങ്ങളെയും പരുക്ക് ബാധിക്കും.

ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ സഞ്ജുവിന് കാര്യമായി തിളങ്ങനാകാത്തത് വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. മുംബൈയിൽ ജോഫ്ര ആർച്ചറിന്റെ ആദ്യ പന്ത് സിക്സർ പായിച്ചാണ് സഞ്ജു തുടങ്ങിയത്. ആർച്ചറിന്റെ മൂന്നാം പന്ത് സഞ്ജുവിന്റെ ഗ്ലൗവിലാണ് കൊണ്ടത്. പിന്നീട് ഫിസിയോയുടെ സഹായം തേടിയ സഞ്ജു വിരലിൽ ബാൻഡേജ് ചുറ്റിയാണ് കളിച്ചത്. എന്നാൽ അടുത്ത ഓവറിൽ സഞ്ജു പുറത്താവുകയും ചെയ്തു. മത്സരത്തിനിടെ പരുക്കേറ്റിട്ടും വകവെക്കാതെ സഞ്ജു ഒരു ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 16 റൺസെടുത്തിരുന്നു.

TAGS: SPORTS | SANJU SAMSON
SUMMARY: Injury for Sanju Samson during match with England

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *