ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് സഞ്ജു സാംസൺ; ബംഗ്ലാദേശിനെതിരെ കളിക്കും

ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് സഞ്ജു സാംസൺ; ബംഗ്ലാദേശിനെതിരെ കളിക്കും

ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ ടി-20 മത്സരത്തിൽ സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങും. ഒക്ടോബർ ആറ് മുതലാണ് മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര. ഇതിന് പുറമെ ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനെ വീണ്ടും ടീമിൽ നിന്ന് മാറ്റിനിർത്താനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിലെ അംഗമായിരുന്നു സഞ്ജു സാംസൺ. എന്നിരുന്നാലും ലോകകപ്പിൽ കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. ശേഷം ഇന്ത്യയുടെ സിംബാബ്വെയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസൺ കളിച്ചിരുന്നു.

പക്ഷേ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സഞ്ജു മോശം പ്രകടനമാണ് നടത്തിയത്. ഇതിന് ശേഷം സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കുമെന്ന് വാർത്തകളും പുറത്തുവന്നിരുന്നു. പക്ഷേ ഇപ്പോൾ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യ.

TAGS: SPORTS | CRICKET
SUMMARY: Sanju Samson to play in Indian team against Bangladesh

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *