സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്; അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും

സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്; അടുത്ത മത്സരത്തില്‍ രാജസ്ഥാനെ നയിക്കും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസൺ മടങ്ങിയെത്തും. കൈവിരലിനേറ്റ പരുക്ക് ഭേദമായതിനെ തുടർന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. വിക്കറ്റ് കീപ്പറിനൊപ്പം ടീമിന്റെ ക്യാപ്റ്റൻ പദവിയും സഞ്ജു ഏറ്റെടുക്കും. കൈവിരലിനേറ്റ പരുക്ക് കാരണം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ബാറ്ററായി മാത്രമാണ് സഞ്ജു കളിച്ചത്.

സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചത്. വിക്കറ്റ് കീപ്പർ റോളില്‍ ദ്രുവ് ജൂറലുമായിരുന്നു രാജസ്ഥാനായി കളിച്ചത്. രാജസ്ഥാന്റെ അടുത്ത മത്സരം പഞ്ചാബ് കിങ്സുമായാണ്. ഇതുവരെ ടൂർണമെന്റില്‍ തോല്‍വിയറിയാത്ത പഞ്ചാബിനെ നേരിടാനിറങ്ങുമ്പോള്‍ സഞ്ജുവിന്റെ സാന്നിധ്യം രാജസ്ഥാന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഹൈദരാബാദിനോടും കൊല്‍ക്കത്തയോടും പരാജയപ്പെട്ടെങ്കിലും ചെന്നൈയെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കാൻ രാജസ്ഥാന് കഴിഞ്ഞു.

TAGS: SPORTS | SANJU SAMSON
SUMMARY: Sanju to be back with rajasthan soon, gets fitness clearance

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *