കണ്ണൂരിലെ കൊലപാതകം; പ്രതി സന്തോഷ്‌ മുമ്പും വധഭീഷണി മുഴക്കിയിരുന്നതായി പോലീസ്

കണ്ണൂരിലെ കൊലപാതകം; പ്രതി സന്തോഷ്‌ മുമ്പും വധഭീഷണി മുഴക്കിയിരുന്നതായി പോലീസ്

കണ്ണൂർ: കണ്ണൂരിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ സന്തോഷ്‌ മുമ്പും വധഭീഷണി മുഴക്കിയിരുന്നതായി പോലീസ് പറഞ്ഞു. കണ്ണൂർ കൈതപ്രം സ്വദേശി രാധാകൃഷ്ണൻ (49) ആണ് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ സന്തോഷ്‌ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വ്യക്തി വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സന്തോഷിന്റെ മൊഴി. ആക്രമിക്കണമെന്ന് ഉറപ്പിച്ചാണ് തോക്ക് കൈയിൽ കരുതിയെന്നും സന്തോഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പോയിന്റ് ബ്ളാങ്കിൽ നിന്നാണ് രാധാകൃഷ്ണന് നേരെ പ്രതി സന്തോഷ് വെടിയുതിർത്തത്. നെഞ്ചിലേറ്റ ഒരൊറ്റ വെടിയാണ് രാധാകൃഷ്ണന്റെ മരണ കാരണം. രാധാകൃഷ്ണന്റെ ഭാര്യമതാവിനായി നിർമിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. വീട് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തെ തർക്കമുണ്ടായിരുന്നു. കൂടാതെ ഫോണിൽ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു.

കൊലപാതക സമയം പ്രതി മദ്യ ലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ നേരത്തെയും നാടൻ തോക്ക് ഉപയോ​ഗിക്കുമായിരുന്നുവെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതക കാരണം അറിയാൻ കഴിയുമെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവ മെഡിക്കൽ കോളജിൽ നടക്കും.

TAGS: CRIME | KERALA
SUMMARY: Santhosh reveals more details on radhakrishnan murder

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *