സന്തോഷ്​ ട്രോഫി സെമിഫൈനൽ ഇന്ന്; കേരളത്തിന് മണിപ്പൂർ എതിരാളി

സന്തോഷ്​ ട്രോഫി സെമിഫൈനൽ ഇന്ന്; കേരളത്തിന് മണിപ്പൂർ എതിരാളി

ഹൈദരാബാദ്‌: സ​ന്തോ​ഷ്​ ട്രോ​ഫി ഫു​ട്​​ബാ​ളി​ൽ സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും. ആ​ദ്യ സെ​മി​യി​ൽ കേ​ര​ളം മ​ണി​പ്പൂ​രി​നെ നേ​രി​ടും. ഇന്ന്‌ രാത്രി 7.30ന്‌ ഹൈദരാബാദ്‌ ഗച്ചിബൗളിയിലെ ജിഎൻസി ബാലയോഗി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരം

ജമ്മു കശ്‌മീരിനെ ഏക ഗോളിൽ മറികടന്നാണ്‌ കേരളം അവസാന നാലിലേക്ക്‌ കുതിച്ചത്‌. കഴിഞ്ഞ രണ്ടുതവണയും ക്വാർട്ടറിൽ പുറത്തായ കേരളം 78–-ാമത്തെ പതിപ്പിൽ 16–-ാം ഫൈനലാണ്‌ ലക്ഷ്യമിടുന്നത്‌. ഏഴുതവണ ജേതാക്കളായപ്പോൾ എട്ടുതവണ റണ്ണറപ്പായി. 2022ൽ മലപ്പുറം മഞ്ചേരിയിലാണ്‌ അവസാന കിരീടം.
<BR>
TAGS : SANTOSH TROPHY
SUMMARY : Santosh Trophy semi-final today; Kerala will face Manipur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *