സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കി അറസ്റ്റില്‍

സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം; സന്തോഷ് വര്‍ക്കി അറസ്റ്റില്‍

കൊച്ചി: സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റില്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ സിനിമ നടിമാരെ പറ്റി അശ്ലീല പരാമർശം നടത്തിയതിന്റെ പേരിലാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ആറട്ടണ്ണനെതിരെ നിരവധി സിനിമാ നടിമാർ പരാതിപ്പെട്ടിരുന്നു.

സിനിമാ നടിമാരെ മോശമായി ചിത്രീകരിച്ച്‌ കൊണ്ട് ഇയാള്‍ കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിലൂടെ ചില പരാമർശങ്ങള്‍ നടത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് ഇയാളുടെ പരാമർശം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടിമാരായ അൻസിബ, ഉഷ, തുടങ്ങി നിരവധി നടിമാർ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു.

TAGS : LATEST NEWS
SUMMARY : Santosh Varkey arrested for making obscene remarks on social media

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *