സർഗ്ഗധാര സാഹിത്യപുരസ്കാരം

സർഗ്ഗധാര സാഹിത്യപുരസ്കാരം

ബെംഗളൂരു: സര്‍ഗ്ഗധാര സാംസ്‌കാരിക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ സര്‍ഗ്ഗധാര സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു. ദാസറഹള്ളി ദീപ്തിഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും പ്രഭാഷകനുമായ ചന്ദ്രശേഖരന്‍ തിക്കോടി പുരസ്‌കാരം കൈമാറി. പ്രസിഡന്റ് ശാന്തമേനോന്‍ അധ്യക്ഷത വഹിച്ചു. പി കൃഷ്ണകുമാര്‍ വിഷ്ണുമംഗലം കുമാറിനേയും, പി. ശ്രീജേഷ് ചന്ദ്രശേഖരന്‍ തിക്കോടിയേയും സദസ്സിന് പരിചയപ്പെടുത്തി. ഷാജി അക്കിത്തടം പരിപാടിയുടെ അവതാരകനായി.

സുധാകരന്‍ രാമന്തളി, കെ കെ ഗംഗാധരന്‍, സത്യന്‍ പുത്തൂര്‍, ഐവന്‍ നിഗ്ലി, എസ് കെ നായര്‍, മധു കലമാനൂര്‍, എം കെ രാജേന്ദ്രന്‍, സന്തോഷ് കുമാര്‍, സി. ഡി തോമസ്, ടോമി ജെ ആലുംങ്കല്‍, മനോജ്. വിജയന്‍, സേതുനാഥന്‍, എന്നിവര്‍ പങ്കെടുത്തു.

സര്‍ഗ്ഗധാര ചെറുകഥ മത്സരത്തില്‍ യഥാക്രമം 1’2’3 സമ്മാനങ്ങള്‍ നേടിയ നവീന്‍, രമ പിഷാരടി, വിന്നി എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും മോമെന്റൊയും സമ്മാനിച്ചു. ശ്രീലത, റെജിമോന്‍ എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കി. പ്രശസ്ത എഴുത്തുകാരന്‍ സുധാകരന്‍ രാമന്തളി, ചെറുകഥകളെക്കുറിച്ച് വിശകലനം ചെയ്ത് സംസാരിച്ചു. ശ്രദ്ധ, അക്ഷര, അനിരുദ് എന്നീ കുട്ടികള്‍ മലയാളകവിതകള്‍ ആലപിച്ചു.
<br>
TAGS : SARGADHARA

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *