‘സര്‍ഗസംവാദം -2024’ ജൂലൈ 14 ന്; കൽപ്പറ്റ നാരായണൻ പങ്കെടുക്കും

‘സര്‍ഗസംവാദം -2024’ ജൂലൈ 14 ന്; കൽപ്പറ്റ നാരായണൻ പങ്കെടുക്കും

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് & ആര്‍ട്ടിസ്റ്റ്‌സ് ഫോറവും ബെംഗളൂരു സെക്യുലര്‍ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സര്‍ഗസംവാദം -2024’ ജൂലൈ 14 ന് വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗര്‍ ഇ. സി. എ. ഹാളില്‍ നടക്കും. വിനോദ് കൃഷ്ണയുടെ 9 M M ബരേറ്റ എന്ന നോവലിനെ കുറിച്ച് ചര്‍ച്ചയും അനുബന്ധമായി സാഹിത്യ സംവാദവും ഉണ്ടാകും. പ്രമുഖ സാഹിത്യകാരന്‍ കൽപ്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. ബിലു സി നാരായണന്‍ പുസ്തകം പരിചയപ്പെടുത്തും.

ഗാന്ധി വധക്കേസ് പശ്ചാത്തലമായ ഒരു രാഷ്ട്രീയ നോവലാണ് വിനോദ് കൃഷ്ണയുടെ9 M M ബരേറ്റ. ചരിത്രവും രാഷട്രീയവും പുതിയ കാലവുമായി കൂട്ടിവായിക്കുന്ന നോവലിന്റെ സമകാലിക പ്രസക്തി സംവാദത്തില്‍ ചര്‍ച്ചചെയ്യപ്പെടും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.
<br>
TAGS : BANGALORE WRITERS AND ARTISTS FORUM | BENGALURU SECULAR  FORUM | ART AND CULTURE
SUMMARY : “Sargasamvadam -2024” on July 14. Kalpetta Narayan will participate

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *