സര്‍ജാപുര മലയാളി സമാജം ഓണാഘോഷം ‘സര്‍ജാപൂരം’ -24; തിരുവാതിര മത്സരത്തിൽ പങ്കെടുക്കാം

സര്‍ജാപുര മലയാളി സമാജം ഓണാഘോഷം ‘സര്‍ജാപൂരം’ -24; തിരുവാതിര മത്സരത്തിൽ പങ്കെടുക്കാം

ബെംഗളൂരു: സര്‍ജാപുര മലയാളി സമാജം ‘സര്‍ജാപൂരം -24’ ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 28 ,29 തീയതികളിൽ സർജാപുര, സോംപുര റോയൽ ഗ്രാൻഡ് പാലസിൽ നടക്കുന്ന മെഗാ തിരുവാതിര മത്സരങ്ങളിൽ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.

https://docs.google.com/forms/d/e/1FAIpQLSctrHNL9Lv9423qTu-6ePGN2Z2gOI8FWiOQ7NWsYmVaWlWBKw/viewform?usp=sf_link

കൂടുതല്‍ വിവരങ്ങള്‍ക്ക്  90089 30240 എന്ന നമ്പറിൽ ബന്ധപ്പെടുക.

തിരുവാതിര മത്സരങ്ങളിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 10000/- രൂപയും രണ്ടാം സമ്മാനമായി 7500/-, മൂന്നാം സമ്മാനമായി 5000/-, കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കും, സെപ്റ്റംബർ 28 ന്  മാതൃഭൂമി ദിനപത്രവുമായി സഹകരിച്ചാണ് പരിപാടി.

28 ന് വൈകിട്ട് സമാജം അംഗങ്ങളുടെ ഫാഷൻ ഷോ- റിഥമിക് മൂവ്മെന്റ്സ്, വൈകിട്ട് 7 മുതൽ സുപ്രസിദ്ധ കാഥികൻ കല്ലട വിവി ജോസ് അവതരിപ്പിക്കുന്ന കഥാപ്രസംഗം – കഥ : “സുഗന്ധി എന്ന ആണ്ടാൾ ദേവ നായകി”, നൃത്തനൃത്യ പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

സെപ്റ്റംബർ 29 ന് രാവിലെ മെഗാപൂക്കളം ഒരുക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേരള സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും. വിശിഷ്ടവ്യക്തികളെ ചടങ്ങില്‍ ആദരിക്കും. അതോടൊപ്പം മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാരങ്ങൾ, വിമുക്ത ഭടന്മാരെ ആദരിക്കൽ എന്നിവ നടക്കും. തുടര്‍ന്ന് സമാജം അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും

ഉച്ചക്ക് 11.30 മുതല്‍ ലോക പ്രശസ്തമായ വള്ളസദ്യ. വൈകിട്ട് അഞ്ചു മണി മുതൽ ദക്ഷിണേന്ത്യയിലെ പ്രശസ്ത മ്യൂസിക് ബാൻഡ് കപ്പാച്ചി അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഫ്യൂഷൻ ഷോ എന്നിവ ഉണ്ടായിരിക്കും. എല്ലാ പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 9945434787, 9986023499, 9886748672 എന്നീ നമ്പറുകളിൽ  ബന്ധപ്പെടുക.
<br>
TAGS : ONAM-2024

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *