സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം സച്ചിദാനന്ദന്‍ രാജിവെച്ചു

സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം സച്ചിദാനന്ദന്‍ രാജിവെച്ചു

തൃശൂർ: കേരള സാഹിത്യ അക്കാദമി അധ്യക്ഷ ചുമതല അടക്കം ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിയുന്നതായി കവി കെ സച്ചിദാനന്ദന്‍. പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചതിന് പിന്നാലെയാണ് പദവി ഒഴിയുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് ചുമതലയില്‍ നിന്നും ഒഴിയുന്നത്.

വിവിധ പ്രസാധകരുടെ എഡിറ്റർ ചുമതലകളില്‍ നിന്നും പിൻവാങ്ങി. അതേസമയം സച്ചിദാനന്ദൻ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിവായത് അറിയില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി അബൂബക്കർ പറഞ്ഞു. ആരോഗ്യ കാരണങ്ങളാല്‍ രണ്ടാഴ്ച വിശ്രമമാണ് തേടിയത്. ഇന്നും അക്കാദമി കാര്യങ്ങള്‍ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

എനിക്ക് ഭൂമിയില്‍ വളരെ കുറച്ച്‌ സമയമേ ഉള്ളൂ. മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. ലാപ്‌ടോപ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്. ഞാൻ ഒരു സംഘാടകനായി സഹകരിച്ചിട്ടുള്ള എല്ലാ സംഘടനകളും വിടുന്നുവെന്നാണ് സച്ചിദാനന്ദന്‍റെ കുറിപ്പ്.

TAGS : LATEST NEWS
SUMMARY : Satchidanandan resigned as President of Sahitya Akademi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *