റെയിൽവേ ബോർഡ്‌ ചെയർമാനായി  സതീഷ് കുമാർ ചുമതലയേറ്റു

റെയിൽവേ ബോർഡ്‌ ചെയർമാനായി സതീഷ് കുമാർ ചുമതലയേറ്റു

ന്യൂഡൽഹി: റെയിൽവേ ബോർഡിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി (സിഇഒ) സതീഷ് കുമാർ ചുമതലയേറ്റു. ഓഗസ്റ്റ് 31ന് വിരമിച്ച ജയ വർമ്മ സിൻഹയ്ക്ക് പകരമായാണ് സതീഷ് കുമാർ ചുമതലയേറ്റത്. സതീഷ് കുമാറിനെ നിയമിക്കുന്നതിന് മന്ത്രിസഭയുടെ അപ്പോയിൻമെൻ്റ് കമ്മിറ്റി നേരത്തെ അംഗീകാരം നൽകിയിരുന്നതായി റെയിൽവേ ബോർഡ് അറിയിച്ചു.

34 വർഷത്തിലേറെയായി സതീഷ് കുമാർ റെയിൽവേയിൽ സേവനമനുഷ്‌ഠിക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേയ്‌ക്ക് അദ്ദേഹം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും റെയിൽവേ ബോർഡ് പറഞ്ഞു. 2022 നവംബർ 8 ന് അദ്ദേഹം നോർത്ത് സെൻട്രൽ റെയിൽവേയുടെ ജനറൽ മാനേജരായി ചുമതലയേറ്റു.

ജയ്‌പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഎൻഐടി) മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദവും, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓപ്പറേഷൻ മാനേജ്മെൻ്റിലും സൈബർ ലോയിലും ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. 1988 മാർച്ചിലാണ് ഇന്ത്യൻ റെയിൽവേയിൽ സതീഷ് കുമാർ സേവനം ആരംഭിക്കുന്നത്.

TAGS: NATIONAL | INDIAN RAILWAY
SUMMARY: Satish kumar takes charge as chairman for Railway board

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *