സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുലിന് 200 രൂപ പിഴയിട്ട് കോടതി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുലിന് 200 രൂപ പിഴയിട്ട് കോടതി

വിനായക് ദാമോദര്‍ സവർക്കർക്കെതിരെ അപകീർത്തി പ്രസംഗം നടത്തിയെന്ന കേസില്‍ സമൻസ് ലഭിച്ചിട്ടും ഹാജരാകാത്ത ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് 200 രൂപ പിഴയിട്ട് ലഖ്നോ കോടതി. 2022ലെ ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിലെ അകോളയില്‍ വെച്ച്‌ സവർക്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാണ് കേസ്.

ലഖ്നോ അഡിഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അലോക് വർമയാണ് രാഹുലിന് പിഴയിട്ടത്. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നെന്നും ബ്രിട്ടീഷുകാരില്‍ നിന്ന് പെൻഷൻ പറ്റിയിരുന്നെന്നും രാഹുല്‍ പ്രസംഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ വാർത്തസമ്മേളനത്തില്‍ വിതരണം ചെയ്തെന്നും കാണിച്ച്‌ അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നല്‍കിയ പരാതിയിലാണ് കേസ്.

കേസില്‍ ഹാജരാകണമെന്ന് കാണിച്ച്‌ കഴിഞ്ഞ നവംബറില്‍ ജഡ്ജി അലോക് വർമ്മ ഉത്തരവിട്ടിരുന്നു. തന്‍റെ പരാമർശങ്ങളിലൂടെ കോണ്‍ഗ്രസ് എം.പി സമൂഹത്തില്‍ വിദ്വേഷം പടർത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 (എ), 505 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്.

TAGS : RAHUL GANDHI
SUMMARY : Savarkar defamation case; Court fines Rahul Gandhi Rs 200

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *