പോയി തൂങ്ങിച്ചാകൂ എന്ന് പറയുന്നത് ആത്മഹത്യ പ്രേരണയല്ലെന്ന് ഹൈക്കോടതി

പോയി തൂങ്ങിച്ചാകൂ എന്ന് പറയുന്നത് ആത്മഹത്യ പ്രേരണയല്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: ഒരു വ്യക്തിയോട് പോയി തൂങ്ങിച്ചാവൂ എന്ന് പറയുന്നത് ആത്മഹത്യ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഉഡുപ്പിയിലെ പുരോഹിതന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.

ഇത്തരം പ്രസ്താവനയുടെ പേരിൽ ഒരാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാകില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തന്‍റെ ഭാര്യയുമായുള്ള പുരോഹിതന്‍റെ ബന്ധം അറിഞ്ഞ പരാതിക്കാരൻ അദ്ദേഹവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുത്തുകയും പോയി തൂങ്ങിച്ചാവൂ എന്ന് ആക്രോശിക്കുകയും ചെയ്തു. പരാതിക്കാരൻ ദേഷ്യത്താൽ പറഞ്ഞതാണെന്നും, പുരോഹിതൻ പരാതിക്കാരന്‍റെ ഭാര്യയുമായുള്ള ബന്ധം എല്ലാവരും അറിഞ്ഞതിന്‍റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

എന്നാൽ പരാതിക്കാരന്‍റെ ഭീഷണിയെ തുടർന്ന് പുരോഹിതൻ ആത്മഹത്യ ചെയുകയായിരുന്നെന്നാണ് എതിർഭാഗം കോടതിയിൽ വാദിച്ചത്. വാക്കുതർക്കം നടന്നതിനു പിന്നാലെയാണ് പുരോഹിതന്‍റെ ആത്മഹത്യ. എന്നാൽ ഹർജി കോടതി തള്ളി.

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *