പവർ ടിവി സംപ്രേക്ഷണം തടഞ്ഞതിനെതിരായ സ്റ്റേ ഉത്തരവ് നീട്ടി

പവർ ടിവി സംപ്രേക്ഷണം തടഞ്ഞതിനെതിരായ സ്റ്റേ ഉത്തരവ് നീട്ടി

ബെംഗളൂരു: കന്നഡ വാർത്താ ചാനലായ പവർ ടിവിയുടെ സംപ്രേഷണം തടഞ്ഞതിനെതിരായ സ്റ്റേ ഉത്തരവ് സുപ്രീം കോടതി നീട്ടി. ചാനലിന്റെ സംപ്രേക്ഷണം നിർത്തിവച്ച കർണാടക ഹൈക്കോടതി ഉത്തരവിന്മേലുള്ള സ്റ്റേ ജൂലൈ 22 വരെയാണ് നീട്ടിയത്. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദചൂഡ്, ജസ്റ്റിസുമാരായ ജെ. ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ചാനലിനെതിരായ കേസ് രാഷ്ട്രീയ പകപോക്കൽ ആണെന്നായിരുന്നു സുപ്രീംകോടതിയുടെ നീരിക്ഷണം. ചാനലിന്റെ അഭിപ്രായ സ്വാതന്ത്ര്യവും, ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ജെഡിഎസ് എംഎൽസി എച്ച് എം രമേശ് ഗൗഡ ചാനലിന് ലൈസൻസില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കർണാടക ഹൈക്കോടതി ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ജൂലൈ 12ന് സ്റ്റേ ചെയ്തിരുന്നു.

TAGS: KARNATAKA | POWER TV | SUPREME COURT
SUMMARY: SC extends stay on Karnataka HC order banning broadcast of Kannada news channel

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *