സ്‌കൂള്‍ വാര്‍ഷിക പരിപാടികള്‍ പ്രവൃത്തി ദിനങ്ങളില്‍ പാടില്ല: ബാലാവകാശ കമ്മിഷൻ

സ്‌കൂള്‍ വാര്‍ഷിക പരിപാടികള്‍ പ്രവൃത്തി ദിനങ്ങളില്‍ പാടില്ല: ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: സ്‌കൂള്‍ വാർഷിക പരിപാടികള്‍ പ്രവൃത്തി ദിനങ്ങളില്‍ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സണ്‍ കെ.വി.മനോജ്കുമാർ നിർദേശിച്ചു. പരിപാടികള്‍ ശനി, ഞായർ ദിവസങ്ങളില്‍ രാവിലെ ആരംഭിച്ച്‌ രാത്രി 9.30നകം തീരുന്ന രീതിയില്‍ ക്രമീകരിക്കണമെന്നാണ് പ്രധാന നിർദേശം.

സ്‌കൂള്‍ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസപ്പെടുത്തുന്ന രീതിയില്‍ പാഠ്യേതര പ്രവർത്തനങ്ങള്‍ നടത്താൻ പാടില്ലെന്നും സർക്കാരിതര ഏജൻസികളും, ക്ലബുകളും, വിവിധ സംഘടനകളും സ്‌കൂള്‍ അവധി ദിവസങ്ങളില്‍ മാത്രമേ ഇത്തരം പ്രവർത്തനങ്ങള്‍ നടത്താവൂ എന്നും നിർദേശത്തിലുണ്ട്.

സ്‌കൂള്‍ വാർഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികള്‍ക്ക് ഉച്ച മുതല്‍ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ചു തളർന്നിരിക്കുന്ന കുട്ടികളെ സ്‌കൂളുകളില്‍ കാണാൻ കഴിഞ്ഞതായി തോട്ടടയിലെ റിട്ടേയർഡ് ടീച്ചർ കമ്മിഷന് സമർപ്പിച്ച പരാതിയിന്മേലാണ് ഉത്തരവ്.

TAGS : CHILD RIGHTS COMMISSION
SUMMARY : School annual programs should not be held on weekdays: Child Rights Commission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *