വിദ്യാർഥികൾക്ക് സ്കൂൾ ബാഗും പഠന സാമഗ്രികളും സൗജന്യമായി വിതരണം നടത്തി

വിദ്യാർഥികൾക്ക് സ്കൂൾ ബാഗും പഠന സാമഗ്രികളും സൗജന്യമായി വിതരണം നടത്തി

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം സംസ്ഥാന ഘടകത്തിൻ്റെ സുവർണ ശിക്ഷണ യോജന” യുടെ ഭാഗമായി എസ്.കെ.കെ.എസ് പീനിയ ദാസറഹള്ളി സോണിൻ്റെ നേതൃത്വത്തിൽ മല്ലസാന്ദ്ര സര്‍ക്കാര്‍ സ്കൂളിലെ 100 വിദ്യാർഥികൾക്ക് സ്കൂൾ ബാഗും പഠന സാമഗ്രികളും സൗജന്യമായി വിതരണം ചെയ്തു.

എസ്.കെ.കെ.എസ് സംസ്ഥാന പ്രസിഡണ്ട് രാജൻ ജേക്കബ്, സംസ്ഥാന സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, സംസ്ഥാന ട്രഷറർ അനിൽ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. പീനിയ സോൺ ചെയർമാൻ ഷിബു ജോൺ, ബോർഡുമെമ്പർ ബാബു ദാമോദരൻ, കമ്മിറ്റി അംഗങ്ങളായ എം. ആർ. പ്രസാദ്, സന്തോഷ് കുട്ടപ്പൻ, വനിതാ അംഗങ്ങളായ ശ്രീമതി ശശികല, ശ്രീമതി സുശീല തുടങ്ങിയവർ നേതൃത്വം നൽകി.
<BR>
TAGS ; SKKS | RELIEF WORKS | MALAYALI ORGANIZATION,
SUMMARY : School bags and study materials were distributed to the students free of cost

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *