സ്കൂള്‍ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് സ്കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാം: ഹൈക്കോടതി

സ്കൂള്‍ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ വേണമെന്ന് സ്കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാം: ഹൈക്കോടതി

സ്കൂള്‍ തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയം വേണമോ എന്ന് സ്കൂള്‍ അധികൃതർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. തീരുമാനം നടപ്പാക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമെങ്കില്‍ പോലീസും വിദ്യാഭ്യാസ വകുപ്പും നല്‍കണമെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ ഇടക്കാല ഉത്തരവിട്ടു.

കേസില്‍ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച കോടതി സർക്കാറിന്റെ തീരുമാനത്തിനു ശേഷം അന്തിമ വിധി പറയാമെന്നും വ്യക്താമാക്കി. സ്കൂള്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം നിരോധിക്കാൻ നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഉത്തരവ്.

TAGS : SCHOOL | ELECTION | HIGH COURT
SUMMARY : School authorities can decide how to have political activity in school elections: HC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *