സ്കൂള്‍ കലോത്സവ നൃത്താവിഷ്ക്കാരം; കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം

സ്കൂള്‍ കലോത്സവ നൃത്താവിഷ്ക്കാരം; കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം കലാമണ്ഡലം ചിട്ടപ്പെടുത്തും. ഇതുസംബന്ധിച്ച ഉറപ്പ് കലാമണ്ഡലം രജിസ്ട്രാർ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് നല്‍കി. വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും സർക്കാരിന് കലാമണ്ഡലം ഉറപ്പ് നല്‍കിയിട്ടുണ്ട്.

കുട്ടികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് കലാമണ്ഡലം ഉറപ്പ് നല്‍കി. നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസമന്ത്രിയുടെ പരാമർശം വൻ വിവാദമായിരുന്നു. നൃത്തം പഠിപ്പിക്കാൻ പ്രമുഖ നടി പണം ആവശ്യപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞെങ്കിലും ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

16,000 കുട്ടികളെ പങ്കെടുപ്പിച്ച്‌ ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്ത സിനിമാനടിയോട് കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അവർ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്.

വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ഇത് ഏറെ വേദനിപ്പിച്ചെന്നും ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാമ്ബത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച്‌ സ്വാഗത ഗാനം പഠിപ്പിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥികളെ സൗജന്യമായി അവതരണ ഗാനം പഠിപ്പിക്കാമെന്ന് അറിയിച്ച്‌ കലാമണ്ഡലം രംഗത്തെത്തിയത്.

TAGS : LATEST NEWS
SUMMARY : School Festival Dance Performance; Kalamandalam can teach children for free

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *