സ്കൂൾ കലോത്സവം: രാവിലെ 8 മുതൽ രാത്രി 9 വരെ സൗജന്യ സർവീസുമായി കെഎസ്ആർടിസി

സ്കൂൾ കലോത്സവം: രാവിലെ 8 മുതൽ രാത്രി 9 വരെ സൗജന്യ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ് ആർടിസി. കെ എസ് ആർ ടി സിയുടെ പത്ത് ഇലക്ട്രിക്ക് ബസ്സുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മുതൽ രാത്രി 9 വരെയാണ് കെ എസ് ആർ ടി സി ബസ് സർവീസ് നടത്തുന്നത്. വേദികളിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ്.

നെയ്യാറ്റിൻകര എം എൽ എ കെ ആൻസലന്റെ നേതൃത്വത്തിൽ ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇലക്ട്രിക്ക് ബസുകളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കെ എസ് ആർ ടി സി യുടെ സർവീസുകൾക്ക് പുറമെ ജില്ലയിലെ സ്കൂൾ ബസ്സുകളും കലോത്സവത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. ‘മുൻ വർഷങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമാണ് ബസ് സർവീസുകൾ ഒരുക്കിയിരുന്നത്.

എന്നാൽ ഈ കലോത്സവത്തിന് കുട്ടികൾക്ക് മാത്രമല്ല അവരുടെ അധ്യാപകർക്കും പരിശീലകർക്കും കാണികൾക്കും സൗജന്യ യാത്രാ സൗകര്യമാണ് ഒരുക്കിയിക്കുന്നതെന്ന് ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിയുടെ കൺവീനറായ ഡോ. റോയ് ബി ജോൺ പറഞ്ഞു. കലോത്സവത്തിന്റെ സുഗമയായ നടത്തിപ്പിന് കെ എസ് ആർ ടി സിയും ഗതാഗത വകുപ്പും നടത്തുന്ന പ്രവർത്തങ്ങൾ സ്വാഹതാർഹമാണെന്നും ഡോ. റോയ് ബി ജോൺ കൂട്ടിച്ചേർത്തു.
<BR>
TAGS : SCHOOL KALOTHSAVAM
SUMMARY : School Kalolsavam: KSRTC to provide free service from 8 am to 9 pm

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *