സ്‌കൂളിലെ ഓണാഘോഷത്തിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളിലെ ഓണാഘോഷത്തിനിടെ കാല്‍ വഴുതി കുളത്തിലേക്ക് വീണു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

തൃശൂർ: സ്കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂര്‍ പോംപെ സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കുന്ന കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി സിദ്ധാര്‍ത്ഥന്റെ മകന്‍ നിഖില്‍ (16) ആണ് മരിച്ചത്. ഇന്നലെ ഓണാഘോഷത്തിനിടെ സ്‌കൂളിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് നിഖില്‍ കാല്‍ വഴുതി കുളത്തില്‍ വീണത്.

നീന്തലറിയാത്തതിനാല്‍ നിഖില്‍ കരയ്ക്ക് തന്നെ ഇരിക്കുകയായിരുന്നു. ഇതിനിടെ കാല്‍ വഴുതി നിഖില്‍ കുളിത്തിലേക്ക് വീഴുകയായിരുന്നു. വലിയ വലിപ്പവും ആഴവുമുള്ളതായിരുന്നു കുളം. രക്ഷപ്പെടുത്താന്‍ മറ്റ് വിദ്യാര്‍ഥികള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍ ഇരിങ്ങാലക്കുട ഫയര്‍ ഫോഴ്‌സിലും കാട്ടൂര്‍ പോലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

TAGS : PLUS ONE | STUDENT | DEAD
SUMMARY : Slipped and fell into the pool during Onam celebrations at school; Plus one student died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *