അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ചു; സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്

അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ചു; സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്

ബെംഗളൂരു: അഞ്ചാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്തു. ദേവനഹള്ളിക്ക് സമീപമുള്ള വിസ്ഡം ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പൽ ഉഷാ കിരണിനെതിരെയാണ് നടപടി. ചൂരൽ ഉപയോഗിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ ഉഷ മർദിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് ഉഷയെ കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച വൈകീട്ട് സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് പാടുകൾ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രിൻസിപ്പൽ ഉഷാ കിരണിന്റെ ഓട്ടീസം ബാധിതനായ മകനും ഇതേ സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിയാണ്. സ്കൂളിൽ വെച്ച് മകന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉഷ ക്ലാസിലെ മറ്റു വിദ്യാർഥിനികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

ഇത് ചെയാൻ വിസമ്മതിച്ചിരുന്ന പെൺകുട്ടികളെ ഉഷ ചൂരൽവടി ഉപയോഗിച്ച് മർദിച്ചിരുന്നു. മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകരോട് വിശദീകരണം തേടിയപ്പോൾ മറുപടി ഉണ്ടായില്ലെന്നും, ഇതേതുടർന്നാണ് പോലീസിനെ സമീപിച്ചതെന്നും കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു.

TAGS: BENGALURU | BOOKED
SUMMARY: School principal in custody for beating class 5 student in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *