അതുൽ സുഭാഷിന്റെ കുട്ടിയെ കുറിച്ച് വിവരം നൽകി സ്കൂൾ അധികൃതർ

അതുൽ സുഭാഷിന്റെ കുട്ടിയെ കുറിച്ച് വിവരം നൽകി സ്കൂൾ അധികൃതർ

ബെംഗളൂരു: ഭാര്യയുടെയും ബന്ധുക്കളുടെയും മാനസിക പീഡനം കരണം ജീവനൊടുക്കിയ ബെംഗളൂരു ടെക്കി അതുല്‍ സുഭാഷിന്റെ മകന്‍ എവിടെയെന്നുള്ള ചോദ്യത്തിന് ഉത്തരമായി. ഹരിയാനയിലെ ഫരീദാബാദിലുള്ള ബോര്‍ഡിങ് സ്‌കൂളിലാണ് കുട്ടി ഉള്ളതെന്ന് സ്‌കൂള്‍ അധികൃതര്‍ സിറ്റി പോലീസിനെ അറിയിച്ചു.

കുട്ടി ബോര്‍ഡിങ് സ്‌കൂളിലാണുള്ളതെന്ന് സ്ഥിരികരിച്ച് പ്രിന്‍സിപ്പല്‍ പോലീസിന് കത്തയച്ചു. നാല് വയസുള്ള ആണ്‍കുട്ടിയുടെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചത് അമ്മ നിഖിത സിംഘാനിയ ആണെന്നും പ്രവേശന ഫോമില്‍ പിതാവിന്റെ വിവരങ്ങള്‍ ഒന്നും ചേര്‍ത്തിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല കുട്ടിയുടെ ഏക രക്ഷിതാവ് താന്‍ മാത്രമാണെന്നും അമ്മ വ്യക്തമാക്കിയിരുന്നതായും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കത്തിൽ വ്യക്തമാക്കി.

ഡിസംബറിൽ അവധിക്കാലത്ത് കുട്ടിയെ കൊണ്ടുപോകാന്‍ ആരും വന്നിട്ടില്ലെന്നും അതുകൊണ്ട് ഹോസ്റ്റലില്‍ തന്നെ നിര്‍ത്തുകയായിരുന്നുവെന്നും പ്രിന്‍സിപ്പൽ പോലീസിനെ അറിയിച്ചു.

TAGS: KARNATAKA | ATUL SUBHASH
SUMMARY: Missing child of Atul Subhash in Haryana boarding school, Bengaluru cops told

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *