വിദ്യാർഥിനിയെ കൊണ്ട് ശുചിമുറി വൃത്തിയാക്കി; പ്രിൻസിപ്പാലിന് സസ്പെൻഷൻ

വിദ്യാർഥിനിയെ കൊണ്ട് ശുചിമുറി വൃത്തിയാക്കി; പ്രിൻസിപ്പാലിന് സസ്പെൻഷൻ

ചെന്നൈ: സ്കൂളിലെ ശുചിമുറി വിദ്യാർഥിനിയെക്കൊണ്ട് കഴുകിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ സർക്കാർ സ്കൂളിലാണ് സംഭവം. വിദ്യാർഥിനി ശുചിമുറി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രിൻസിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുകയായിരുന്നു. പലക്കോട് സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകൾ ഇവിടെയുണ്ട്. ​ഗോത്രസമൂഹങ്ങളിൽ നിന്നുള്ള 150ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

സ്കൂളിലെ വിദ്യാർഥികളെ നിരന്തരം പണിയെടുപ്പിക്കാറുണ്ടെന്ന് മാതാപിതാക്കളും ആരോപിച്ചു. ശൗചാലയങ്ങൾ വൃത്തിയാക്കുക, വെള്ളം കോരിയെത്തിക്കുക, ക്ലാസ്മുറികളും മറ്റിടങ്ങളും ശുചിയാക്കുക ഇതെല്ലാം കുട്ടികളുടെ ജോലിയാണ്. ഇതെല്ലാം ചെയ്തതിന് ശേഷമാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയെത്താറുള്ളതെന്നും മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

TAGS: NATIONAL | SUSPENDED
SUMMARY: School principal arrested over letting students to clean bathroom

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *