അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്: നാല് പേർ മരിച്ചു, 9 പേർക്ക് പരുക്ക്

അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്: നാല് പേർ മരിച്ചു, 9 പേർക്ക് പരുക്ക്

അമേരിക്കയിലെ ജോര്‍ജിയയില്‍ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ നാല് മരണം. ഒമ്പതിലധികം പേര്‍ക്ക് പരു ക്കേറ്റതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 10.23നാണ് വെടിവെപ്പുണ്ടായത്. രണ്ട് വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. വെടിവെച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അറ്റ്‌ലാന്റയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ഥി പതിനാലുകാരനായ കോള്‍ട്ട് ഗ്രേയാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്നയുടനെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്‌കൂളിലേക്ക് അയച്ചതായി ബാരോ കണ്‍ട്രി ഷെരീഫ് ഓഫീസര്‍ പ്രസ്താവനയില്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത 14കാരനെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും ഏതുതരം തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല.

സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു.. “തോക്ക് അക്രമം നമ്മുടെ സമൂഹങ്ങളെ എങ്ങനെ കീറിമുറിക്കുന്നു എന്നതിൻ്റെ മറ്റൊരു ഭയാനകമായ ഓർമ്മപ്പെടുത്തൽ” എന്നാണ് പ്രസിഡൻ്റ് ജോ ബൈഡൻ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

<br>
TAGS : AMERICA | SHOOTING | DEATH
SUMMARY : School shooting in America: 4 dead, 9 injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *