മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: മത്സരപരീക്ഷകളിൽ വിജയം വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ സർക്കാർ സ്കൂൾ അധ്യാപകൻ പിടിയിൽ. വിജയപുര ഇൻഡി താലൂക്കിൽ നിന്നുള്ള ഹൈസ്‌കൂൾ അധ്യാപകനായ സിക്കന്ദർ ചൗധരിയും (44) ഇയാളുടെ സഹായി ദിലീപുമാണ് പിടിയിലായത്. പി.ഡി.ഒ., കെ.എ.എസ്. തുടങ്ങിയ മത്സര പരീക്ഷകളിൽ വിജയിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് വൻതുകയാണ് ഇയാൾ ഉദ്യോഗാർഥികളിൽ നിന്ന് കൈക്കലാക്കിയിട്ടുള്ളത്.

ഇവരിൽ നിന്ന് 25 ലക്ഷം രൂപയും മൊബൈൽ ഫോണുകളും നിരവധി രേഖകളും പിടിച്ചെടുത്തു. പി.ഡി.ഒ, പി.എസ്.ഐ, കെ.എ.എസ് എന്നിവയുൾപ്പെടെ വിവിധ മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവരെ ദിലീപിൻ്റെ സഹായത്തോടെയാണ് സിക്കന്ദർ ബന്ധപ്പെട്ടിരുന്നത്. പരീക്ഷകളിൽ വിജയം ഉറപ്പാക്കാൻ കഴിയുമെന്ന് ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്തിയ ശേഷം പണം ആവശ്യപ്പെടുന്നതാണ് ഇയാളുടെ രീതി. അടുത്തിടെ ഇയാൾക്ക് പണം നൽകിയ ശേഷം തട്ടിപ്പ് മനസിലാക്കിയ ഉദ്യോഗാർഥിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി സംശയം ഉണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Teacher arrested for defrauding competitive exam candidates

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *