ന്യുനപക്ഷ സ്കൂളുകൾക്കെതിരെ വിദ്വേഷ പരാമർശം; അധ്യാപകനെതിരെ കേസ്

ന്യുനപക്ഷ സ്കൂളുകൾക്കെതിരെ വിദ്വേഷ പരാമർശം; അധ്യാപകനെതിരെ കേസ്

ബെംഗളൂരു: മതന്യൂനപക്ഷങ്ങൾ നടത്തുന്ന സ്‌കൂളുകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ അധ്യാപകനെതിരെ കേസെടുത്തു. മംഗളൂരു സർവകലാശാലയിലെ അധ്യാപകനും ഗവേഷകനുമായ അരുൺ ഉള്ളാളാണ് പൊതുപരിപാടിയിൽ വെച്ച് വിവാദ പരാമർശം നടത്തിയത്. ഇത്തരം സ്കൂളുകളിലേക്ക് ഹിന്ദുക്കളെ അയയ്‌ക്കരുതെന്നും, ന്യുനപക്ഷങ്ങളുടെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപങ്ങൾ വാടകയ്‌ക്കെടുക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ നിന്നും വിവാഹ മണ്ഡപങ്ങളിൽ നിന്നുമുള്ള വരുമാനത്തിൻ്റെ ഒരു ഭാഗം വിദേശത്തേക്ക് അയക്കുകയാണെന്നും, ഹിന്ദുക്കൾ ഇതൊന്നും അരികില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേതുടർന്ന് സഹ അധ്യാപകനാണ് അരുണിനെതിരെ പോലീസിൽ പരാതി നൽകിയത്. ഇതിന് മുമ്പും അരുൺ ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്നും, സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

TAGS: KARNATAKA | BOOKED
SUMMARY: School teacher booked over controversial statement against schools

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *