സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; സർക്കാർ സ്കൂൾ അധ്യാപകന് മർദനം

സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചു; സർക്കാർ സ്കൂൾ അധ്യാപകന് മർദനം

ബെംഗളൂരു: സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സർക്കാർ സ്കൂൾ അധ്യാപകന് മർദനം. റായ്ച്ചൂരിലെ ആദർശ സർക്കാർ സ്‌കൂളിലെ അധ്യാപകനായ മെഹബൂബ് അലിയാണ് മർദനത്തിനിരയായത്. സ്കൂളിലെ വനിതാ ഗസ്റ്റ് അധ്യാപികയ്ക്കാണ് അലി അശ്ലീല സന്ദേശമയച്ചത്. അധ്യാപികയുടെ കുടുംബാംഗങ്ങളാണ് അലിയെ മർദിച്ചത്.

മെഹബൂബ് അലി തനിക്ക് അശ്ലീല സന്ദേശം അയക്കുന്നതായി അധ്യാപിക വീട്ടുകാരോട് പറഞ്ഞിരുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം അലി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായും അധ്യാപിക പറഞ്ഞിരുന്നു. ഇതേതുടർന്ന്

അധ്യാപികയുടെ കുടുംബാംഗങ്ങൾ സ്കൂളിലേക്ക് എത്തി മെഹബൂബ് അലിയെ മർദിക്കുകയായിരുന്നു. അധ്യാപികയുടെ കാലു പിടിച്ച് ക്ഷമ ചോദിക്കാനും മേലാൽ തെറ്റ് ആവർത്തിക്കില്ലെന്ന് രേഖാമൂലം എഴുതിനൽകണമെന്നുമായിരുന്നു കുടുംബാംഗങ്ങളുടെ ആവശ്യം.

ഇതിന് പുറമെ അധ്യാപിക പോലീസിലും വിദ്യാഭ്യാസ വകുപ്പിലും അലിക്കെതിരെ പരാതി നൽകി. ഇവരുടെ പരാതിയിൽ മെഹബൂബ് അലിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ഡി.ബാഡിഗർ ഉത്തരവിറക്കി.

TAGS: KARNATAKA | TEACHER
SUMMARY: Teacher thrashed for sending inappropriate messages to woman colleague, suspended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *