മുടി വൃത്തിയായി കെട്ടിവെച്ചില്ലെന്നാരോപിച്ച് വിദ്യാർഥിനികളുടെ മുടി മുറിച്ച് അധ്യാപകർ

മുടി വൃത്തിയായി കെട്ടിവെച്ചില്ലെന്നാരോപിച്ച് വിദ്യാർഥിനികളുടെ മുടി മുറിച്ച് അധ്യാപകർ

ബെംഗളൂരു: മുടി വൃത്തിയായി കെട്ടിവെച്ചില്ലെന്നാരോപിച്ച് വിദ്യാർഥിനികളുടെ മുടി മുറിച്ച് അധ്യാപകർ. ചന്നപട്ടണ താലൂക്കിലെ അരളസാന്ദ്ര സർക്കാർ സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ചട്ടപ്രകാരം മുടി രണ്ട് വശത്ത് കെട്ടിവെക്കാത്തതിനാണ് അധ്യാപകരുടെ നടപടി. എട്ടാം ക്ലാസിലെ മൂന്ന് വിദ്യാർഥിനികളുടെ മുടിയാണ് അധ്യാപകർ മുറിച്ചത്.

ഇതോടെ വിദ്യാർഥികൾ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ക്ഷുഭിതരായ രക്ഷിതാക്കൾ അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികാരികൾക്കും പോലീസിനും പരാതി നൽകി. സ്കൂൾ കായികാധ്യാപകൻ ശിവകുമാർ, അധ്യാപികയായ പവിത്ര എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ബ്ലോക്ക്‌ വിദ്യാഭ്യാസ ഓഫിസറും, ലോക്കൽ പോലീസും സ്‌കൂളിലെത്തി അന്വേഷണം നടത്തി. അധ്യാപകർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

TAGS: KARNATAKA | SCHOOL
SUMMARY: Teachers cut off students’ hair for not tying ponytails at govt school, spark outrage

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *