സ്കൂൾ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു

സ്കൂൾ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു

 കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു. കരുവമ്പൊയില്‍ കല്ലുവീട്ടില്‍ കെ വിമുഹ് യുദ്ദീന്‍കുട്ടി സഖാഫിയുടെ മകള്‍ ഖദീജ നജ ( 13 ) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.10 ഓടെയാണ് അപകടം. വീട്ടില്‍ ടൈല്‍സ്പണി നടന്നു വരികയായിരുന്നു. അബദ്ധത്തില്‍ വയറില്‍ ചവിട്ടിയാണ് ഷോക്കേറ്റത്. ജോലിക്കാര്‍ ജോലി കഴിഞ്ഞ് പോയശേഷം നജ ബാത്ത്‌റൂമില്‍ പോയപ്പോള്‍ അബദ്ധത്തില്‍ വൈദ്യുതി വയറില്‍ ചവിട്ടിപ്പോവുകയായിരുന്നു

ഉടന്‍തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഖബറടക്കം വ്യാഴം ഉച്ചയോടെ കരുവമ്പൊയില്‍ ചുള്ളിയാട് ജുമുഅമസ്ജിദ്ദ് ഖബര്‍സ്ഥാനില്‍. മാതാവ്:ഫാത്തിമ മടവൂര്‍ മുക്ക് , സഹോദരങ്ങള്‍ :ഉവൈസ് നൂറാനി (അജ്മാന്‍), ഹാഫിള് മാജിദ്, ഹന്ന ഫാത്തിമ.
<BR>
TAGS : ELECTROCUTED | SCHOOL GIRL | KOZHIKODE NEWS
SUMMARY : Schoolgirl dies of electric shock

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *