സാറ്റലൈറ്റ് പേ ലോഡ് ബലൂൺ വീടിനു മുകളിലേക്ക് പതിച്ചു; പരിഭ്രാന്തിയിലായി ആളുകൾ

സാറ്റലൈറ്റ് പേ ലോഡ് ബലൂൺ വീടിനു മുകളിലേക്ക് പതിച്ചു; പരിഭ്രാന്തിയിലായി ആളുകൾ

ബെംഗളൂരു: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (ടിഐഎഫ്ആർ) നിന്നുള്ള സാറ്റലൈറ്റ് പേലോഡ് ബലൂൺ വീടിനു മുകളിലേക്ക് പതിച്ചു. ബീദറിലാണ് സംഭവം. അന്തരീക്ഷ പഠനത്തിനായി പറത്തുന്ന ബലൂണുകളിലൊന്നാണിത്. ഹൈദരാബാദിൽ നിന്നുള്ള ശാസ്ത്രീയ പഠനത്തിൻ്റെ ഭാഗമായി പറത്തിയ ബലൂണും യന്ത്രവും തിരിച്ചറിയുന്ന കത്തും കണ്ടെത്തി.

ബീദറിലെ ഹോംനാബാദ് താലൂക്കിൽ ഉള്ള ജൽസംഗി ഗ്രാമത്തിലെ വീടിന് മുകളിൽ ആണ് ബലൂൺ അവശിഷ്ടങ്ങൾ വന്ന് വീണത്. കമാന്റ് സെന്ററിൽ നിന്നുള്ള നിയന്ത്രണം നഷ്ടമായതോടെയാണ് ബലൂൺ വീടിന് മുകളിൽ പതിച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ല. സംഭവം വിശദമായി അന്വേഷിക്കുമെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് അറിയിച്ചു. ബലൂണിന് മുകളിൽ ചുവന്ന ബൾബ് കത്തുന്നത് കണ്ടത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാൽ ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതർ പറഞ്ഞു.

TAGS: KARNATAKA | PAYLOAD BALLOON
SUMMARY: Scientific payload balloon falls into house rooftop

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *