സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേര്‍ മരിച്ചു

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേര്‍ മരിച്ചു

തൃശൂർ: ദേശീയപാത 66ല്‍ തൃപ്രയാർ സെന്ററിനടുത്ത് കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. വലപ്പാട് കോതകുളം ബീച്ച്‌ സ്വദേശി കാരേപറമ്പിൽ രാമദാസിന്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടില്‍ സഗീറിന്റെ മകൻ ഹാഷിം (18) എന്നിവരാണ് മരിച്ചത്.

ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ തിരുവനന്തപുരം സ്വദേശിയായ പോലീസുകാരൻ മല കയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഇവരോടൊപ്പം ഉണ്ടായിരുന്ന വലപ്പാട് കോതകുളം വലിയകത്ത് നിഹാലി (19) നെ പരുക്കുകളോടെ തൃശൂർ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെ തൃപ്രയാർ വി ബി മാളിനടുത്തായിരുന്നു അപകടം. വലപ്പാട് പോലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.

TAGS : THRISSUR | ACCIDENT | DEAD
SUMMARY : Scooter and lorry accident; Two people died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *