പരശുരാമന്റെ വ്യാജ വെങ്കല പ്രതിമ സ്ഥാപിച്ച സംഭവം; പ്രതി കേരളത്തിൽ നിന്നും പിടിയിൽ

പരശുരാമന്റെ വ്യാജ വെങ്കല പ്രതിമ സ്ഥാപിച്ച സംഭവം; പ്രതി കേരളത്തിൽ നിന്നും പിടിയിൽ

ബെംഗളൂരു: ഉഡുപ്പി ബെയ്‌ലൂരിലെ പരശുരാമ തീം പാർക്കിൽ വ്യാജ വെങ്കല പരശുരാമ പ്രതിമ സ്ഥാപിച്ച സംഭവത്തിൽ ശിൽപി കൃഷ്ണ നായിക് കേരളത്തിൽ നിന്നും അറസ്റ്റിലായി. കൃഷ്ണ നായിക് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഉഡുപ്പി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വ്യാഴാഴ്ച ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ഇതേതുടർന്ന് നായിക് കേരളത്തിലേക്ക് കടക്കുകയും ഇവിടെ ഒളിവിൽ കഴിയുകയുമായിരുന്നു. നായിക്കിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ കോഴിക്കോട് വെച്ചാണ് പോലീസ് പിടിയിലായത്.

ക്രിഷ് ആർട്ട് വേൾഡ് എന്ന പ്രസ്ഥാനത്തിന്റെ മേധാവിയാണ് നായിക്. ഉഡുപ്പി നിർമിതി കേന്ദ്രവുമായി ഇദ്ദേഹം കരാറിലേർപ്പെടുകയും തീം പാർക്കിൽ പരശുരാമൻ്റെ വെങ്കല പ്രതിമ സ്ഥാപിക്കാൻ 1.25 കോടി രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ വെങ്കല പ്രതിമയ്ക്ക് പകരം നായിക് വ്യാജ പ്രതിമ സ്ഥാപിച്ചതായി പിന്നീട് കണ്ടെത്തി. ഇതേതുടർന്ന് നിർമിതി കേന്ദ്രത്തിലെ കൃഷ്ണ ഷെട്ടി നായികിനെതിരെ പോലീസിൽ പരാതി നൽകയായിരുന്നു.

TAGS: KARNATAKA | ARREST
SUMMARY: Fake Parashurama statue case, Sculptor arrested in Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *