മഴ; ബെംഗളൂരുവിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകളെ വിന്യസിച്ചു

മഴ; ബെംഗളൂരുവിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകളെ വിന്യസിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകളെ വിന്യസിച്ചതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു. അടിയന്തര രക്ഷാപ്രവർത്തനത്തിനായി ഫയർ ആൻഡ് എമർജൻസി സർവീസുകളും സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴ തുടർച്ചയായി പെയ്യുന്നതിനാൽ അതീവ ജാഗ്രത പുലർത്താൻ ബിബിഎംപിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനകം 60 എൻഡിർഎഫ്, എസ്ഡിആർഎഫ് ഉദ്യോഗസ്ഥരെ ബെംഗളൂരുവിൽ വിന്യസിച്ചിട്ടുണ്ട്. ബിബിഎംപി മാർഷലുകളെയും അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | RAIN UPDATES
SUMMARY: NDRF, SDRF personnel deployed amid heavy rains in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *