നരഭോജി കടുവക്കായി തിരച്ചില്‍ തുടരുന്നു; മദാരിക്കുണ്ടില്‍ പുതിയ കൂട് സ്ഥാപിച്ചു
▪️ ഫയല്‍ ചിത്രം

നരഭോജി കടുവക്കായി തിരച്ചില്‍ തുടരുന്നു; മദാരിക്കുണ്ടില്‍ പുതിയ കൂട് സ്ഥാപിച്ചു

കാളികാവ് മേഖലയില്‍ ഭീതി പരത്തിയ നരഭോജി കടുവക്കായി തിരച്ചില്‍ തുടരുന്നു. വനം വകുപ്പ് ദ്രുതകർമ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍. കടുവയെ പിടികൂടാൻ കരുവാരകുണ്ട്‌ സുല്‍ത്താന എസ്റ്റേറ്റിനുമുകളില്‍ മദാരിക്കുണ്ടില്‍ പുതിയ കൂട് സ്ഥാപിച്ചു. നിലവില്‍ സ്ഥാപിച്ച രണ്ട്‌ കൂടുകള്‍ക്കു പുറമെയാണ്‌ മറ്റൊന്ന് കൂടി സ്ഥാപിച്ചത്.

കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ ആർത്തല, മഞ്ഞള്‍പ്പാറ, മദാരികുണ്ട്, സുല്‍ത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാറശേരി, അടക്കാകുണ്ട്, എഴുപതേക്കർ, അമ്പതേക്കർ പാന്ത്ര ഭാഗങ്ങളിലാണ്‌ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്‌. ഇതോടെ കാമറകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച്‌ ദ്രുതകർമ സേന വനമേഖലയോട് ചേർന്നുള്ള മേഖലകളില്‍ വ്യാപക തിരച്ചിലാണ് നടത്തുന്നത്.

കടുവയെ കണ്ട ആർത്തല ചുവന്നകുന്ന് പ്രദേശത്ത്‌ മയക്കുവെടി വിദഗ്ധൻ ഡോ. അരുണ്‍ സക്കറിയ അടങ്ങുന്ന സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്. കടുവയുടെ സാന്നിധ്യമുണ്ടായ പ്രദേശങ്ങളിലെ ആളുകള്‍ പരമാവധി ജാഗ്രത പുലർത്തണമെന്നും രാവിലെയും വൈകിട്ടും ഒറ്റയ്ക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്നും വനം വകുപ്പ് അറിയിച്ചു.

TAGS : TIGER
SUMMARY : Search continues for tiger; new cage set up in Madarikundu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *